Local News

ഐ.സി.ബി.എഫിന്റെ 54-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

ദോഹ. കരുണയോടെ ആരോഗ്യ സംരക്ഷണവും, ലക്ഷ്യ ബോധത്തോടെ സേവനവും എന്ന മുദ്രാവാക്യത്തില്‍ ഐ.സി.ബി.എഫ്.ന്റെ 54-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതായി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു . 2026 ജനുവരി 30 ന് വെള്ളിയാഴ്ച, വകറ അല്‍ മഷാഫിലെ കിംസ് ഹെല്‍ത്ത് കെയറില്‍ നടന്ന ക്യാമ്പില്‍ നിരവധി സാധാരണ പ്രവാസി തൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധന, കണ്‍സള്‍ട്ടേഷന്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കി, ജനറല്‍ മെഡിസിന്‍, ഡെര്‍മറ്റോളജി, ഓര്‍ത്തോപീഡിക്, ഡെന്റല്‍ സ്‌ക്രീനിങ്, എന്നീ വിഭാഗങ്ങളില്‍ കണ്‍സള്‍ട്ടേഷനുകള്‍ക്കൊപ്പം സൗജന്യ രക്ത പരിശോധനയും ലഭ്യമായിരുന്നു.

ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡണ്ട് റഷീദ് അഹമ്മദിറെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും മെഡിക്കല്‍ വിങ് ചുമതലയുള്ള എം. സി അംഗം മിനി സിബി നന്ദിയും പറഞ്ഞു. ഉപദേശക സമിതി ചെയര്‍മാന്‍ പ്രസാദ് ഗരു, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വര്‍ക്കി ബോബന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ഐ സി സി ഉപദേശക സമിതി ചെയര്‍മാന്‍ പി എന്‍ ബാബുരാജന്‍ , ഐ.സി.ബി.എഫ്. സെക്രട്ടറി ജാഫര്‍ തയ്യില്‍, എം.സി അംഗങ്ങളായ മണി ഭാരതി, ഇര്‍ഫാന്‍ അന്‍സാരി, ശങ്കര്‍ ഗൗഡ്, നീലാംബരി എസ്. ഉപദേശക സമിതി അംഗങ്ങളായ നാസിയ, സതീഷ് വിളവില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കിംസ് സാരഥികളായ നിഷാദ് (കോസ്റ്റല്‍ ഹോള്‍ഡിങ്സ് സി.ഇ.ഒ), ശ്രീനാഥ് സാബു , ഡോ : സുപ്രകാശന്‍ സുകുമാരന്‍ , ഡോ : നൗഫല്‍ റിസ്വാന്‍, മുഹമ്മദ് സുഹൈല്‍, രാഹുല്‍ എന്നിവര്‍ സംബന്ധിച്ചു