ഇസ്ലാമിക് സ്റ്റഡി സെന്റർ തുമാമ വാർഷികാഘോഷം സംഘടിപ്പിച്ചു

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ തുമാമയിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റഡി സെന്റർ (ISC) വാർഷികാഘോഷം “ഫിയസ്റ്റ (Fiesta) 2.0” വൈവിധ്യമാർന്ന കലാപരിപാടികളോടെ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി ഒരുക്കിയ വേദിയിൽ കിന്റർഗാർട്ടൻ മുതൽ മുതിർന്ന ക്ലാസുകളിലെ വിദ്യാർത്ഥികൾ വരെ പങ്കെടുത്തു.
മാർച്ചിംഗ് സോംഗ്, വെൽക്കം ഡാൻസ്, തീം ഡാൻസ് (കേരളം), ഒപ്പന, കോൽക്കളി, ദഫ് മുട്ട്, ഖുർആൻ പാരായണം, മാപ്പിളപ്പാട്ട്, അറബിക് ഗാനങ്ങൾ, സംഗീത ശില്പം, തുടങ്ങിയ പരിപാടികൾ വാർഷികാഘോഷ പരിപാടി വർണാഭമാക്കി. സീനിയർ പെൺകുട്ടികൾ അവതരിപ്പിച്ച”ഗാസയുടെ വിലാപം” സംഗീത ശില്പം വൈകാരികവും ചിന്തോദ്ദീപകവുമായിരുന്നു. സീനിയർ വിദ്യാർത്ഥികൾ അവതരിപ്പിച്ച അറബിക് ഡാൻസും സ്വഹാബാ പ്രസന്റേഷനും ചടങ്ങിന് ഊർജ്ജം പകർന്നു.
നോബ്ൾ സ്കൂൾ സെക്രട്ടറി ബഷീർ പുളിക്കൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിറാജ് ഇരിട്ടി അധ്യക്ഷനായ ചടങ്ങിൽ ISC പ്രസിഡണ്ട് ഇ പി അബ്ദുറഹ്മാൻ, ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് നല്ലളം, എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് ചെയർമാൻ അജ്മൽ ജൗഹർ, ഗ്രീൻവുഡ് സ്കൂൾ പ്രിൻസിപ്പൽ അസ്മിത വാസ്തെ എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ മദനി, ശൈജൽ, സൈനബ, സുഹീദ, ജിഹാദ, അഹമ്മദ് ആദിൽ, ഷംല, അഫ്നിദ പുളിക്കൽ, ലുബ്ന, ഡോ. സൽമാനുൽ ഫാരിസ്, സഹദ് ഫാറൂഖി, അബ്ദുൽ അലി എന്നീ അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി. വാർഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ ‘മഷിത്തണ്ട്’എന്ന പേരിലുളള സോവനീർ മുഹമ്മദ് അജ്മലിന് ആദ്യകോപ്പി കൈമാറി നൗഷാദ് മാഹി പ്രകാശനം ചെയ്തു. ഷാഹുൽ നന്മണ്ട മാഗസിൻ പരിചയപ്പെടുത്തി.
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെയും എം ജി എം-ന്റെയും ഭാരവാഹികളും രക്ഷിതാക്കളും വിദ്യാർത്ഥികളോടൊപ്പം ചടങ്ങിൽ സംബന്ധിച്ചു.
