Local News

വിവ വനിതാ വിംഗ് നിലവില്‍ വന്നു

ദോഹ. ഖത്തറില്‍ മൂന്ന് ദശകത്തിലധികമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന വിവയുടെ പ്രഥമ വനിതാ വിംഗ് കമ്മിറ്റി നിലവില്‍ വന്നു.

ജനുവരി 29-ാം തിയ്യതി രാത്രി ഹിലാലിലെ അരോമ റെസ്റ്റോറന്റില്‍ വെച്ച് നടന്ന വിവ വനിത സംഗമം വിവയുടെ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം കൂട്ടിച്ചേര്‍ത്തു.
സജീറ സിറാജിന്റെ ഖിറാഅത്തോടെ ആരംഭിച്ച വനിതാ സംഗമം മുഖ്യ രക്ഷാധികാരിയായ എം വി സിറാജ് ഉല്‍ഘാടനം ചെയ്തു, വിവ പ്രസിഡന്റ് ഷുക്കൂര്‍ എം അദ്ധ്യക്ഷം വഹിക്കുകയും ജനറല്‍ സിക്രട്ടറി മുസമ്മില്‍ സ്വാഗതവും പറഞ്ഞു, പ്രാധാന അതിഥിയായി രസ്‌ന റഷീദ് പങ്കെടുത്തു, അഡൈസറി ബോര്‍ഡ് ചെയര്‍മാന്‍ ത്വയ്യിബ് എം വി, വിവ അഡൈസറി ബോര്‍ഡംഗങ്ങളായ ഹാരിസ് കെ പി, അന്‍വര്‍ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും
വിവ ഖജാഞ്ജി മുഖ്താര്‍ വി, അഫ്‌സല്‍ കെ പി എന്നിവര്‍ വനിതാ വിംഗിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു.

തുടര്‍ന്ന് കമ്മിറ്റി രൂപീകരണ ചുമതല വനിതാ സംഗമം ഓര്‍ഗനൈസര്‍ അഫ്‌സല്‍ കെ പിയെ ഏല്‍പിക്കുകയും നൂറിലധികം വനിതകള്‍ പങ്കെടുത്ത വനിതാ സംഗമത്തില്‍ നിന്നും വിവയുടെ ആദ്യ വനിതാ വിംഗ് നിലവില്‍ വരികയും ചെയ്തു, പ്രഥമ കമ്മിറ്റിയുടെ പ്രഖ്യാപനം മുതിര്‍ന്ന അംഗം ശരീഫാ സിറാജ് നിര്‍വഹിച്ചു, പ്രസിഡന്റായി സുമീറ ഷിയാസ്, ജനറല്‍ സിക്രട്ടറിയായി ജഫ്‌ന ഷിബിന്‍, ഖജാഞ്ചിയായി സറീന ഹാരിസ് എന്നിവരെയും, സീനിയര്‍ വൈസ് പ്രസിഡന്റായി സബീന സാജിദ്, ഓര്‍ഗനൈസിംഗ് സിക്രട്ടറിയായി സബ്‌ന ജംഷീര്‍, വൈസ് പ്രസിഡന്റ് ആയി നുസ്രത്ത് നജീബ്, റുഷിദ ഗുബൈബ്, ഫര്‍ഹ ഫായിസ് എന്നിവരും, സിക്രട്ടറിമാരായി മുന ജാസിം, ഹൈറുന്നിസ ഫാരിസ്, ഷാന ആരിഫ് എന്നിവരെയും തിരഞ്ഞെടുത്തു. തുടര്‍ന്ന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ശാദിയ ജമാല്‍, ഹസീന റാസിക്, റഷ ഷുക്കൂര്‍, അസ ഫാത്തിമ എന്നിവര്‍ സംസാരിക്കുകയും ശേഷം വനിതാ വിംഗ് പ്രസിഡന്റ് സുമീറ ഷിയാസ്, ജ.സിക്രട്ടറി ജഫ്‌ന ഷാബിന്‍ എന്നിവര്‍ നന്ദി പ്രസംഗം നടത്തുകയും ചെയ്തു.

വനിതാ സംഗമത്തിന് മുന്നോടിയായി നടന്ന വാട്‌സ്ആപ്പ് ക്വിസ് മല്‍സരത്തിന്റെ വിജയികളെ മുക്താര്‍ വൈകിലേരിയും, വനിതാ സംഗമത്തോടൊപ്പം നടന്ന ഫുഡ് (ഡിസേര്‍ട്ട്) കോമ്പിറ്റേഷന്റെയും വിജയികളെ ഷുക്കൂര്‍ മണപ്പുറത്തും പ്രഖ്യാപിച്ചു, ഗ്രൂപ്പ് മല്‍സരങ്ങളില്‍ വിജയികളായ റുഷിദ ഗുബൈബ്, അഫ്റ ഹാരിസ്, മുന ഗഫൂര്‍,ഷഹനാസ് നിജാദ്, നുസ്രത്ത് നജീബ്, നാജിയ ഷഫീഖ്, ഹസീന റാസിക്, മുഫീദ മുസമ്മില്‍, സബീന സാജിദ് എന്നിവര്‍ക്കും ഫുഡ് കോമ്പിറ്റേഷന്‍ വിജയികളായ ഫിദ സുബെര്‍, രിസ്‌ന ഫവാസ്, ഫര്‍ഹ ഫായിസ് എന്നിവരുടെ സമ്മാനങ്ങള്‍ ഭാരവാഹികളും മുതിര്‍ന്ന വനിതാ മെമ്പര്‍മാരായ ഷരീഫ സിറാജ്, സക്കീന ഹാരിസ്, റഹീമ അഷറഫ്, റജിന ഷുകൂര്‍, റജിന ഗഫൂര്‍, സറീന ഹാരിസ് എന്നിവരും നല്‍കി.

വിവ വാട്ട്‌സപ്പ് ഗ്രൂപ്പ് കോര്‍ഡിനേറ്റ് ചെയ്ത ഷാന ആരിഫ് അനുഭവം പങ്കുവെക്കുകയും വിവയുടെ ചെറിയൊരു ഉപഹാരം മുസമ്മില്‍ എം വി കൈമാറുകയും ചെയ്തു, നെറുക്കെടുപ്പിലൂടെ മെഗാസമ്മാനം റുല്ല ഫിറോസിനു ലഭിച്ചു, ഫുഡ് കോമ്പിറ്റേഷന്‍ ജഡ്ജസായി സന്ദീപ്, നസീഹ മജീദ്, സുമയ്യ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.

വിവയുടെ സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ ഷാനവാസ് എം, അസീസ് ടി, ഫാത്തിമ റിസ, എന്നിവര്‍ പരിപാടിക്ക് നേത്രത്തം നല്‍കി.