Local News

കണ്ണഞ്ചിപ്പിക്കുന്ന ഉദ്ഘാടന ഓഫറുമായി സാറ ഫുഡ് സെന്റര്‍ മിഡ്മാകില്‍ ഉദ്ഘാടനം ചെയ്തു

ദോഹ: സാറ ഫുഡ് സെന്റര്‍ മിഡ്മാക് റൗണ്ട് എബൗട്ടില്‍ വന്‍ ജനപങ്കാളിത്തത്തോടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഭക്ഷ്യ- വെജിറ്റബിള്‍ വിഭാഗങ്ങളില്‍ ഉപഭോക്താക്കളെ അതിശയിപ്പിക്കുന്ന മികച്ച ഓഫറുകളാണ് സാറ ഫുഡ് സെന്റര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.

വാദ ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സാറ ഫുഡ് സെന്ററിന്റെ ഉദ്ഘാടനം അഹമ്മദ് കബീര്‍ തങ്ങള്‍ ആലപ്പുഴ നിര്‍വഹിച്ചു. വാദ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് സാലിഹ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അലി, മാനേജിംഗ് പാര്‍ട്ണര്‍ ഷമീര്‍ എം വി, വാദ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഷൈന്‍ സിറാജുല്‍ ഹഖ്, സാറാ ഫുഡ് സെന്റര്‍ മാനേജര്‍ ഷാമില്‍, സാലിഹ് കേലോത്, യൂസുഫ്, ഷമീര്‍ മുക്കണ്ടത് തുടങ്ങി മാനേജ്മെന്റ് പ്രതിനിധികളും ഖത്തറിലെ പ്രമുഖരും ക്ഷണിക്കപ്പെട്ട അതിഥികളും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.