Local News
പ്രബോധനം ക്വിസ് വിജയികളെ ആദരിച്ചു

ദോഹ : സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഖത്തര്‍ (സി. ഐ. സി) റയ്യാന്‍ സോണ്‍ നടത്തിയ പ്രബോധനം ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിന്റെ ഒന്നാം എഡിഷനില്‍ വിജയികളായ സമീര്‍ സാലിഹ്, അഷ്റഫ് എന്‍.പി, അബ്ദുല്‍ സമദ്, സുബുല്‍ അബ്ദുല്‍ അസീസ്, അബ്ദുല്‍ ബാസിത്, ഇക്ബാല്‍ ഇബ്രാഹിം എന്നിവരെ റയ്യാന്‍ സോണ്‍ നടത്തിയ സ്പോര്‍ട്സ് മത്സരങ്ങളുടെ സമാപന ചടങ്ങില്‍ വെച്ച് ആദരിച്ചു. സി.ഐ.സി. കേന്ദ്ര സമിതി അംഗം സുഹൈല്‍ ശാന്തപുരം സമ്മാനദാനം നിര്‍വഹിച്ചു.