Local News

ലുസൈല്‍ ഇന്റഗ്രേറ്റഡ് കോഗ്‌നിറ്റീവ് പ്ലാറ്റ്ഫോം പ്രോജക്ടിന് ഗള്‍ഫ് എഞ്ചിനീയറിംഗ് യൂണിയന്‍ അവാര്‍ഡ്

ദോഹ. ലുസൈല്‍ ഇന്റഗ്രേറ്റഡ് കോഗ്‌നിറ്റീവ് പ്ലാറ്റ്ഫോം പ്രോജക്ടിന്, പ്രോജക്ട് വിഭാഗത്തില്‍ ഇന്നൊവേഷന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് എക്സലന്‍സിനുള്ള ഗള്‍ഫ് എഞ്ചിനീയറിംഗ് യൂണിയന്‍ അവാര്‍ഡ് ഖത്തരി ദിയാറിന് ലഭിച്ചു. ഭാവി നഗരങ്ങളുടെ ആശയം ഉള്‍ക്കൊള്ളുന്ന ഒരു സംയോജിത സ്മാര്‍ട്ട് ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിലെ പദ്ധതിയുടെ മികവിനെ അംഗീകരിച്ചുകൊണ്ട്, യൂണിയന്‍ കുവൈറ്റ് സിറ്റിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്.
സിറ്റി കണ്‍ട്രോള്‍ സെന്ററിന്റെയും സ്മാര്‍ട്ട് ഓപ്പറേഷന്‍സിന്റെയും സീനിയര്‍ മാനേജര്‍ എഞ്ചിനീയര്‍ ഖലീഫ അല്‍ മനയാണ് അവാര്‍ഡ് സ്വീകരിച്ചത്.