Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

റയ്യാൻ സ്പോർട്സ് 2026 : അൽ വാബ് ജേതാക്കൾ

ദോഹ: ഖത്തർ നാഷണൽ സ്പോർട്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ നടത്തിയ റയ്യാൻ സ്പോർട്സ് മീറ്റ് 2026 ൽ മികച്ച പ്രകടനം കാഴ്ച വെച്ച് അൽ വാബ് യൂണിറ്റ് ജേതാക്കളായി, അസീസിയ രണ്ടാം സ്ഥാനവും ഇൻഡസ്ട്രിയൽ ഏരിയ സൗത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിവിധ വ്യക്തിഗത ചാലഞ്ചുകളിൽ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയവർ : സ്റ്റെപ് ചാലഞ്ച്: ഖലീൽ റഹ്‌മാൻ, സയ്യിദ് അക്‌ബർ അലി, ഷജീർ എം.എ; പ്ലാങ്ക് : കുഞ്ഞിമുഹമ്മദ് കെ.എച്, നൗഷാദ് ഒളകര, അഷ്‌റഫ് ആയതു പറമ്പിൽ; സ്ക്രീൻ ടൈം: സുബുൽ, അബ്ദുൽ റസാഖ്, ഖലീൽ.

ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിൽ ഷിയാസ് കൊട്ടാരം ഒന്നാം സ്ഥാനവും, സാഫിർ രണ്ടാം സ്ഥാനവും നേടി, ബാഡ്മിന്റൺ ഡബിൾ : ഷിയാസ്, മിൻസു ടീം ഒന്നാം സ്ഥാനം നേടിയപ്പോൾ അനീസുദ്ധീൻ, അനീസ് എന്നിവരടങ്ങുന്ന ടീം രണ്ടാമതെത്തി. മികച്ച കോഓഡിനേറ്ററായി അൽ വാബ് യൂണിറ്റിലെ അബ്ദുൽ ലത്തീഫിനെ തിരഞ്ഞെടുത്തു.

വിജയികൾക്കുള്ള സമ്മാനങ്ങളും ട്രോഫികളും സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി വൈസ് പ്രസിഡന്റ് റഹീം ഓമശ്ശേരി, സംഘടനാ സെക്രട്ടറി മുഹമ്മദ് റാഫി, കേന്ദ്ര കമ്മിറ്റി അംഗം സുഹൈൽ ശാന്തപുരം, സോണൽ പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ്മാരായ എം.എം. അബ്ദുൽ ജലീൽ, മുഹമ്മദ് റഫീഖ് തങ്ങൾ, സെക്രട്ടറി ബാസിത്, സംഘടനാ സെക്രട്ടറി സാഫിർ, വിഭവ സെക്രട്ടറി അബ്ദുൽ സലാം എ.ടി, സിദ്ദിഖ് വേങ്ങര എന്നിവർ സമ്മാനിച്ചു. കൺവീനർമാരായ ഇ.കെ. ഫഹദ്, ഹാഷിം, താഹിർ, അനീസ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button