‘ഡേ ടു ഡേ’ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബ്രാഞ്ച് നാളെ മൈ ദറില്‍ പ്രവര്‍ത്തനമാരംഭിക്കും

ദോഹ: ഖത്തറിലെ ഉപഭോക്താക്കള്‍ക്കിടയില്‍ കുറഞ്ഞ വിലയിലുള്ള ഷോപ്പിംഗിന് പുതിയ മുഖം നല്കിയ ‘ഡേ ടു ഡേ’ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിക്കുന്നു. ദോഹയിലെ ഫുറൂസിയ മൈ ദറില്‍ അസ്പയര്‍ പാര്ക്കിന് എതിര്‍വശത്തായുള്ള പുതിയ ഫ്ലാഗ്ഷിപ്പ് സ്റ്റോര്‍ ഫെബ്രുവരി 13 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് മാനേജ്മെന്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഖത്തറിലെ രണ്ടാമത്തെ സ്റ്റോറും ജിസിസി മേഖലയിലെ ഡേ ടു ഡേ ഗ്രൂപ്പിന്റെ 18-ാമത്തെ ശാഖയുമാണ് വെള്ളിയാഴ്ച ഉത്ഘാടനം ചെയ്യുന്നത്. 8,000 ചതുരശ്ര മീറ്ററിലായി മൂന്ന് നിലകളിലാണ് സ്റ്റോര്‍ ഒരുക്കിയിരിക്കുന്നത്.
വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍, സ്റ്റേഷനറി, സ്കൂള്‍ ഇനങ്ങള്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ തുടങ്ങി വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്.
ഖത്തറില്‍ ആദ്യമായി 1 റിയാല്‍ മുതല്‍ പരമാവധി 20 റിയാല്‍ വരെയുള്ള നിശ്ചിത വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന ഷോറൂം തുറന്നത് ഡേ ടു ഡേ ഗ്രൂപ്പാണെന്ന് അധികൃതര്‍ അവകാശപ്പെട്ടു.
ദോഹയില്‍ നടന്നവാര്‍ത്താ സമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ മുസ്തഫ പടയന്‍, ഡയറക്ടര്‍മാരായ ഡോ. അബ്ദുള്‍ സമദ്, നജീബ് എല്ലാത്ത്, ബഷീര്‍ (മൈ ബേക്ക്)എന്നിവര്‍ പങ്കെടുത്തു
