Local News

രുചിക്കൂട്ടുകള്‍ക്കപ്പുറം സൗഹൃദ സംഗമമായി ലയം സീസണ്‍ 2

ദോഹ: മലബാര്‍ അടുക്കള ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ലയം സീസണ്‍ 2
‘ പരിപാടി സ്വാദ് റെസ്റ്റോറന്റില്‍ വിവിധ കലാപരിപാടികളോടെ ശ്രദ്ധേയമായി. രുചിക്കൂട്ടുകള്‍ക്കപ്പുറം സൗഹൃദവും സ്‌നേഹവും പങ്കിടുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ സംഗമം വനിതകളുടെ സജീവ പങ്കാളിത്തത്തോടെ ഉത്സാഹഭരിതമായി നടന്നു.

ജോലിയും മറ്റ് തിരക്കുകളും നിറഞ്ഞ പ്രവാസ ജീവിതത്തിനിടയില്‍ വനിതകള്‍ക്ക് ഒരുമിച്ചു കൂടിച്ചേരാനും പഴയ കാലത്തെ മധുര ഓര്‍മ്മകള്‍ പങ്കിടാനുമുള്ള വേദിയായി ‘ലയം’ മാറി. സംഗീതം, വിനോദപരിപാടികള്‍, വിവിധ കലാപ്രകടനങ്ങള്‍ എന്നിവ പരിപാടിക്ക് നിറം പകര്‍ന്നു.

പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങള്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു. മലബാര്‍ അടുക്കളയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചെയര്‍മാന്‍ മുഹമ്മദ് അലി ചാക്കോത്തിനെ പ്രത്യേകമായി അനുസ്മരിച്ചു.

മലബാര്‍ അടുക്കള ഖത്തര്‍ ചാപ്റ്റര്‍ അഡ്മിന്‍സ് ഷഹാനഇലിയാസ്, നസീഹ മജീദ്, സുമയ്യതസീന്‍, നുസ്രത്‌നജീബ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി