Local News

മുഹമ്മദ് ഈസ അനുസ്മരണം ഇന്ന് ഐ.സി.സിയില്‍

ദോഹ: ഖത്തറിന്റെ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന് ഓര്‍ക്കാപ്പുറത്ത് നമ്മോട് വിടപറഞ്ഞ കെ മുഹമ്മദ് ഈസ എന്ന ഈസക്കയുടെ ഓര്‍മ്മകള്‍ അയവിറക്കി കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമം ഇന്ന് വൈകുന്നേരം 6.30 ഐ സി സി അശോക ഹാളില്‍ നടക്കുമെന്ന് കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരിക്കെയാണ് അദ്ദഹം വിടപറഞ്ഞത്. അനുസ്മരണ സംഗമത്തില്‍ ദോഹയിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. മാപ്പിളകലാ രംഗത്തെ നിറ സാനിദ്ധ്യം ഫൈസല്‍ എളേറ്റില്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും.