Breaking News
ഭക്ഷ്യസുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തും- ഖത്തര്‍ പ്രധാന മന്ത്രി

ദോഹ. ഭക്ഷ്യസുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുമെന്ന് ഖത്തര്‍ പ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി ആവര്‍ത്തിച്ച് വ്യക്തമാക്കി.പതിമൂന്നാമത് അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനമായ ‘അഗ്രിടെക് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഭക്ഷ്യസുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞത്.
കതാര കള്‍ച്ചറല്‍ വില്ലേജില്‍ വ്യാഴാഴ്ച മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അതിയയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.
ഈ വര്‍ഷത്തെ എഡിഷനില്‍ 41 രാജ്യങ്ങളില്‍ നിന്നുള്ള 520-ലധികം പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്. പ്രദര്‍ശനം ഫെബ്രുവരി 16 വരെ നീണ്ടുനില്‍ക്കും.



