ഖത്തര്‍ നാഷണല്‍ സ്പോര്‍ട്സ് ഡേയുടെ ഭാഗമായി ഗ്രാന്‍ഡ് മാള്‍ കുട്ടികള്‍ക്കായി നടത്തിയ കളറിംഗ് മത്സരം ശ്രദ്ധേയമായി

ദോഹ: രാജ്യത്തെ പ്രമുഖ റീറ്റെയ്ല്‍ ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, കുട്ടികള്‍ക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചു. ഗ്രാന്‍ഡ് എക്സ്പ്രസ്സ് വുകൈര്‍ സ്റ്റോറില്‍ വെച്ചു നടത്തിയ ഈ മത്സരത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഇത്തരത്തിലുള്ള സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ കുട്ടികളിലെ കലാപരമായ കഴിവുകള്‍ കണ്ടെത്തുകയും അര്‍ഹരായവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഗ്രാന്‍ഡ് മാളിന്റെ പ്രധാന ലക്ഷ്യം. അവരുടെ ഭാവി കൂടുതല്‍ തിളക്കമുള്ളതാക്കുന്നതില് ഇത്തരം ചെറിയ വേദികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു,” എന്ന് ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ താല്പര്യത്തെയും മാതാപിതാക്കളുടെ പ്രതീക്ഷയെയും അഭിനന്ദിക്കുന്നതോടൊപ്പം ഇത്തരത്തില്‍ ഉപഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഗ്രാന്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

