Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി സ്മാഷ് ഫിയസ്റ്റ 2k26: സീസണ്‍-2 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ദോഹ. ഇന്‍കാസ് ഖത്തര്‍ പാലക്കാട് ജില്ലാ കമ്മിറ്റി, ഖത്തര്‍ ദേശീയ കായികദിനത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശകരമായി നടന്നു. 200ല്‍ അധികം കളിക്കാര്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റ്, കായിക സംസ്‌കാരവും, ഐക്യവും ശക്തിപ്പെടുത്തുന്ന മികച്ച വേദിയായി മാറി.

കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ . കെ. എസ്. ശബരീനാഥന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. സാമൂഹിക ഐക്യത്തിനും ആരോഗ്യകരമായ ജീവിത ശൈലിക്കും ഇത്തരം കായിക പരിപാടികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്‍കാസ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്തീന്‍ ഷാ സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് അഷറഫ് പി.എ നാസര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രവാസ ജീവിതത്തില്‍ മാനസിക-ശാരീരിക ആരോഗ്യത്തിന് കായിക മത്സരങ്ങളുടെ പ്രാധാന്യം വളരെ വലുതാണെന്നും ഇത്തരം മത്സരങ്ങള്‍ സൗഹൃദവും സഹോദരഭാവവും ശക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, മുഖ്യ രക്ഷാധികാരി ഹൈദര്‍ ചുങ്കത്തറ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, ഐ.എസ്.സി സെക്രട്ടറി ബഷീര്‍ തൂവാരിക്കല്‍, ഇന്‍കാസ് വൈസ് പ്രസിഡന്റ് ജൂട്ടാസ് പോള്‍, ജനറല്‍ സെക്രട്ടറി ഈപ്പന്‍ തോമസ്, വനിതാ വിംഗ് പ്രസിഡന്റ് സിനില്‍ ജോര്‍ജ്ജ്, പാലക്കാട് ജില്ല മുഖ്യ രക്ഷാധികാരി റുബീഷ് കിഴക്കേതില്‍, ഉപദേശക സമിതി ചെയര്‍മാന്‍ ബാവ അച്ചാരത്ത്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് ഉസ്മാന്‍, രാഗേഷ് മഠത്തില്‍, കൂടാതെ വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും, വനിതാ-യൂത്ത് വിംഗ് പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.
അബുഹമൂര്‍ ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ച് നടന്ന ടൂര്‍ണമെന്റില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ് കൂടുതല്‍ പോയിന്റുകള്‍ നേടി ചാമ്പ്യന്‍ഷിപ്പ് ട്രോഫി കരസ്ഥമാക്കി. വിവിധ വിഭാഗങ്ങളില്‍ വിജയികളായവര്‍ക്കും ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ഖത്തറില്‍ വെച്ച് നടക്കുന്ന വലിയ ഏകദിന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ ഒന്നാണ് ‘സ്മാഷ് ഫിയസ്റ്റ’ എന്ന് ബാഡ്മിന്റണ്‍ ഖത്തര്‍ അപെക്‌സ് ബോഡി (ബി.ക്യു.എ.ബി) ജനറല്‍ സെക്രട്ടറി നിജോ ജോണ്‍ മാത്യു അഭിപ്രായപ്പെട്ടു. ഇന്‍കാസ് പാലക്കാട് ജില്ലാ ട്രഷറര്‍ ജിന്‍സ് ജോസ് നന്ദി പറഞ്ഞു.

Related Articles

Back to top button