Local News
ഫോക് വനിതാ വിഭാഗം ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു

ദോഹ . ഫോക് വനിതാ വിഭാഗവും റിയാദ മെഡിക്കല്‍ സെന്ററും സംയുക്തമായി സ്ത്രീകള്‍ക്ക് വേണ്ടി ആരോഗ്യ ബോധവല്‍ക്കരണ ക്ളാസ് സംഘടിപ്പിച്ചു.
റിയാദ മെഡിക്കല്‍ സെന്ററില്‍ വെച്ച് പ്രശസ്ത സ്ത്രീരോഗ വിദഗ്ദ ഡോക്ടര്‍ ലുഫ്ന നടത്തിയ ക്ലാസ് വളരെ ഉപകാരപ്രദമായി. ഫാസിനാ ഷഫീഖ് സ്വാഗതം പറഞ്ഞ യോഗത്തില്‍ രാജശ്രീ,രശ്മീ, മേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.സ്മീര ഷാജു നന്ദി പറഞ്ഞു. തസ്നി അവതാരികയായിരുന്നു.
റിയാദ മെഡിക്കല്‍ എം.ഡി. ജംഷീര്‍ ഹംസക്ക് വേണ്ടി അദ്ദേഹത്തിന്റെ ഭാര്യ നസ്രീനാ ജംഷീര്‍ ഫോകിന്റെ സ്നേഹോപഹാരം ഏറ്റുവാങ്ങി.ഡോക്ടര്‍ ലുഫ്നക്കുള്ള ഉപഹാരം ഫോക് വനിതാ വിഭാഗം മേധാവി സീനത്ത് അഷ്റഫ് കൈമാറി. റംലാബഷീര്, നസീഹാ,ഷംലാ സാജിദ്, ദീപ്തി രൂപേഷ്, റസിയ, ഷില്‍ജി, ഫര്‍സാന, റോഷിനി, റംലാ സമദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

