Breaking News
വിശുദ്ധ റമദാന്‍ മാസത്തോടനുബന്ധിച്ച് നിരവധി തടവുകാര്‍ക്ക് മാപ്പ് നല്‍കി ഖത്തര്‍ അമീര്‍

ദോഹ. വിശുദ്ധ റമദാന്‍ മാസത്തോടനുബന്ധിച്ച് നിരവധി തടവുകാര്‍ക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി മാപ്പ് നല്‍കിയതായി അമീരി ദിവാന്‍ അറിയിച്ചു.
ഈ പുണ്യമാസത്തില്‍ അനുകമ്പയോടും വ്യക്തികള്‍ക്ക് അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കാന്‍ അവസരം നല്‍കുന്നതിനുമുള്ള അമീറിന്റെ പ്രതിബദ്ധതയെയാണ് ഈ പ്രവൃത്തി പ്രതിഫലിപ്പിക്കുന്നത്.


