Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇന്ന് മുതല്‍ യുകെയിലേക്ക് യാത്ര ചെയ്യുന്ന ഖത്തരി യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് യാത്രാ പെര്‍മിറ്റ് നിര്‍ബന്ധം

ദോഹ. ഇന്ന് മുതല്‍ യുകെയിലേക്ക് യാത്ര ചെയ്യുന്ന ഖത്തരി യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് യാത്രാ പെര്‍മിറ്റ് നിര്‍ബന്ധമാണെന്ന് ഖത്തറിലെ യു.കെ.എംബസി അറിയിച്ചു.
അംഗീകൃത ഇലക്ട്രോണിക് യാത്രാ പെര്‍മിറ്റ് ഇല്ലാതെ, ബോര്‍ഡിംഗ് അനുവദിക്കില്ല.
ഔദ്യോഗിക UK ETA ആപ്പ് വഴിയോ GOV.UK വെബ്‌സൈറ്റ് വഴിയോ അപേക്ഷ സമര്‍പ്പിക്കാം.
ഫീസ് നിലവില്‍ 16 പൗണ്ട് ആണ്.
യാത്ര ചെയ്യുന്നതിന് കുറഞ്ഞത് മൂന്ന് പ്രവൃത്തി ദിവസമെങ്കിലും മുമ്പ് അപേക്ഷിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കും, ദയവായി ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക:
https://www.gov.uk/electronic-travel-authorisation
Google Play-യില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ നിങ്ങള്‍ക്ക് UK ETA ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

Related Articles

Back to top button