Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ നാഷണല്‍ കൗണ്‍സിലിന് പുതിയ ഭാരവാഹികള്‍

ദോഹ. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ നാഷണല്‍ കൗണ്‍സിലിന് പുതിയ ഭാരവാഹികള്‍ . 2026- 27 കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തെ 12-02-2026 ന് കൂടിയ ജനറല്‍ ബോഡി യോഗം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.
ഗ്ലോബല്‍ പ്രസിഡന്റ് ഡോ.ആനി ലിബു (USA) ഉദ്ഘാടനം ചെയ്ത യോഗത്തില്‍ സംഘടനയുടെ ഭാവി പ്രവര്‍ത്തനരേഖയും സാമൂഹിക-സാംസ്‌കാരിക പദ്ധതികളും അവതരിപ്പിച്ചു. കേരള ടൂറിസം പ്രോത്സാഹനവും വനിത ശാക്തീകരണവും ഉള്‍പ്പെടെയുള്ള ആഗോള ദൗത്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അവര്‍ അറിയിച്ചു. യോഗത്തില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റുമാരായ റിജാസ് ഇബ്രാഹീം(ഖത്തര്‍), ജയ്‌സണ്‍ കല്യാണില്‍ (കുവൈത്ത്), മുന്‍ ഗ്ലോബല്‍ സെക്രട്ടറിയായ നൗഷാദ് ആലുവ (സൗദി അറേബ്യ) എന്നിവര്‍ സന്നിഹിതരായി. കൂടാതെ ഖത്തറില്‍ നിന്നുള്ള ഗ്ലോബല്‍, റീജിയണല്‍ നേതാക്കളോടൊപ്പം സൗദി നാഷണല്‍ കൗണ്‍സില്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ് അജാസ് അലി, വൈസ് പ്രസിഡന്റ് (വിമണ്‍സ്) പല്ലവി ജയരാജ്, വൈസ് പ്രസിഡന്റ് അനീഷ് ഇബ്രാഹിം, സെക്രട്ടറി ജോസഫ് ജോര്‍ജ്, ജോയിന്റ് സെക്രട്ടറി (വിമണ്‍സ്) ജാസ്മിന്‍ ബഷീര്‍, ജോയിന്റ് സെക്രട്ടറി ദിലീഷ് ചെലക്കാട്, ട്രഷറര്‍ അജയ് കുമാര്‍, ജോയിന്റ് ട്രഷറര്‍ പ്രമോദ് വാമദേവന്‍ എന്നിവര്‍ ചുമതലയേറ്റു.
ഐക്യവും പ്രവര്‍ത്തന മികവും ലക്ഷ്യമാക്കി മുന്നേറുന്ന പുതിയ നേതൃത്വം ണങഎ ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുവൈഭവം നല്‍കുമെന്ന പ്രതീക്ഷയാണ് അംഗങ്ങള്‍ പങ്കുവെച്ചത്.

Related Articles

Back to top button