Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

നോര്‍ത്ത് ഫീല്‍ഡ് വെസ്റ്റ് പദ്ധതിയുടെ നിര്‍മാണ കരാറില്‍ ഗള്‍ഫ് ഏഷ്യാ കോണ്‍ട്രാക്ടേഴ്സും


അമാനുല്ല വടക്കാങ്ങര

ദോഹ :ഖത്തറിലെ ഏറ്റവും വലിയ എല്‍.എന്‍.ജി. പദ്ധതിയായ നോര്‍ത്ത് ഫീല്‍ഡ് വെസ്റ്റ് പദ്ധതിയുടെ നിര്‍മാണ കരാറില്‍ ഗള്‍ഫ് ഏഷ്യാ കോണ്‍ട്രാക്ടേഴ്സും. ഫ്രഞ്ച് കമ്പനിയായ ടെക്‌നിപ് എനര്‍ജീസ് നേതൃത്വം കൊടുക്കുന്ന സംയുക്ത സംരംഭത്തിലാണ് പ്രമുഖ മലയാളി വ്യവസായി ഡോ. രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് ഏഷ്യാ കോണ്‍ട്രാക്ടേഴ്സ് (ജി. എ.സി.) സ്ഥാനം പിടിച്ചത് . 1.6 കോടി ടണ്‍ ശേഷിയുള്ള ദ്രവീകൃത പ്രകൃ തിവാതക (എല്‍.എന്‍.ജി.) പദ്ധതിയുടെ എന്‍ജിനിയറിങ്, സംഭരണ, നിര്‍മാണ (ഇ.പി.സി.) കരാറാണ് ടെക്‌നിപ് എനര്‍ജീസ്, കണ്‍സോളി ഡേറ്റഡ് കോണ്‍ട്രാക്ടേഴ്സ് കമ്പനി (സി. സി.സി.) എന്നിവയൊടെപ്പം ചേര്‍ന്ന് പൂര്‍ത്തിയാക്കുക.
ഖത്തറിലെ പൊതുമേഖലാ പെട്രോളിയം കമ്പനിയായ ഖത്തര്‍എനര്‍ജി (പഴയ ഖത്തര്‍ പെട്രോളിയം) യുടേതാണ് പദ്ധ
തി. ലോകത്തിലെതന്നെ ഏറ്റവും വലിയ എല്‍.എന്‍.ജി. വികസന പദ്ധതിയാണ് ഇത്.

ഏഴുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ, ഖത്തറിന്റെ മൊത്തം എല്‍.എന്‍.ജി. ഉത്പാദനശേഷി 14.2 കോടി ടണ്ണായി ഉയരും. ലോകത്തിലെതന്നെ ഏറ്റവും വലിയ എല്‍.എന്‍.ജി. ഉത്പാദകരാണ് ഖത്തര്‍.

എല്‍.എന്‍.ജി. ഉത്പാദനത്തിന് പുറമേ, പ്രതിദിനം 1.75 ലക്ഷം ബാരല്‍ പാചകവാ തക (എല്‍.പി.ജി.) ഉത്പാദന പ്ലാന്റ് പദ്ധ തിയുടെ ഭാഗമായി നിര്‍മിക്കും.

നിര്‍മാണക്കരാറില്‍ ഖത്തര്‍ എനര്‍ ജിയുടെ സി.ഇ.ഒ. കൂടിയായ ഊര്‍ജമ ന്ത്രി സാദ് ഷെരീദ അല്‍-കാബി, ജി.എ. സി. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രവി പിള്ള, ടെക്‌നിപ് എനര്‍ജീസ് സി.ഇ.ഒ. അര്‍നൗഡ് പീറ്റോണ്‍, സി.സി. സി. ചെയര്‍മാന്‍ സമിര്‍ ഖൗരി എന്നിവര്‍ ഒപ്പുവെച്ചു.

ആയിരക്കണക്കിന് തൊഴിലവസര ങ്ങള്‍ സൃഷ്ടിക്കുന്നതാവും പദ്ധതിയെന്ന് രവി പിള്ള മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ലോകത്തിലെതന്നെ ഏറ്റവും സുപ്ര ധാനമായ എല്‍.എന്‍.ജി. പദ്ധതിയുടെ നിര്‍മാണപങ്കാളിയായി തിരഞ്ഞെടുക്ക പ്പെട്ടതില്‍ അഭിമാനമുണ്ടെന്നും ഖത്തര്‍ എനര്‍ജിയോടും ഖത്തര്‍ സര്‍ക്കാരിനോ ടും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button