Breaking News

ഷുജ അന്‍സാരി ദോഹയില്‍ നിര്യാതനായി

ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി ഷുജ അന്‍സാരി ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി.
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകരായിരുന്ന നിസാര്‍ അന്‍സാരിയുടേയും ഫരീദ അന്‍സാരിയുടേയും മകനാണ്. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ 2005 കൊമേര്‍സ് ബാച്ച് വിദ്യാര്‍ഥിയായിരുന്നു. പഠനാന്തരം ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജോലി ചെയ്ത ഷുജ ഖത്തര്‍ ഡ്യൂട്ടി ഫ്രീയില്‍ ട്രെയിനിംഗ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു .
ഷുജ അന്‍സാരിയുടെ നിര്യാണത്തില്‍ ഐഡിയല്‍ ഇ്ന്ത്യന്‍ സ്‌കൂള്‍ അലുംനി അംഗങ്ങള്‍ അനുശോചനമറിയിച്ചു