Breaking News
മിഡില്‍ ഈസ്റ്റില്‍ നാളെ നടക്കാനിരുന്ന സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റി വെച്ചു

ദോഹ: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് 2026 മാര്‍ച്ച് 2 ന് നടക്കാനിരുന്ന 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ ഒരു സര്‍ക്കുലറില്‍ വ്യക്തമാക്കി.

പുതിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും. അതേസമയം, മാര്‍ച്ച് 3 ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് മാര്‍ച്ച് 5 മുതല്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളെക്കുറിച്ച് ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്ന് ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.

