Breaking News
ഖത്തറില്‍ ഭക്ഷ്യ ക്ഷാമമോ പ്രതിസന്ധിയോ ഉണ്ടാവില്ല

ദോഹ. ഖത്തറില്‍ ഭക്ഷ്യ ക്ഷാമമോ പ്രതിസന്ധിയോ ഉണ്ടാവില്ലെന്നും മാര്‍ക്കറ്റ് സൂക്ഷ്മമായ നിരീക്ഷണത്തിലാണെന്നും വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന നിരവധി ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
രാജ്യത്തെ വ്യാവസായിക മേഖലയില്‍ നിലവില്‍ 138-ലധികം ദേശീയ ഭക്ഷ്യ ഉല്‍പ്പാദന ഫാക്ടറികള്‍ ഉള്‍പ്പെടുന്നുവെന്നും, സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിനും പ്രാദേശിക വിപണിയിലെ ആവശ്യം നിറവേറ്റുന്നതിനുമായി ഉയര്‍ന്ന കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.


