Breaking News

ഖത്തറില്‍ 60 റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം

ദോഹ . മേഖലയിലെ നിലവിലെ സംഘര്‍ഷാവസ്ഥ ഉപഭോക്താക്കളെ ബാധിക്കാതിരിക്കുവാന്‍ രാജ്യത്ത് 60 റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വാണിജ്യാ , വ്യവസായ മന്ത്രാലയം വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിന്റെ സ്വാധീനം കുറയ്ക്കാനും വിപണിയുടെ സ്ഥിരത ഉറപ്പാക്കാനും ഒട്ടേറെ അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന് മന്ത്രാലയളത്തിലെ ഉപഭോക്തൃ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഹസന്‍ സുല്‍ത്താന്‍ അല്‍ ഗാനിം ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതായി ദ പെനിന്‍സുല ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
തുടക്കത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന 22 ഔട്ട്‌ലെറ്റുകള്‍ ആയിരുന്നതാണ് ഇപ്പോള്‍ 60 ആയി ഉയര്‍ന്നത്. കൂടാതെ 20 വാട്ടര്‍ ഫാക്ടറികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ഒട്ടേറെ ബേക്കറികളും പ്രവര്‍ത്തന സമയം നീട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിപണി നിരീക്ഷിക്കാന്‍ 24 മണിക്കൂറും പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.