Local News
സുരക്ഷാ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും അവയെ സമീപിക്കുന്നതിനുമെതിരെ മുന്നറിയിപ്പുമായി ജിസിഒ

ദോഹ. സുരക്ഷാ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും അവയെ സമീപിക്കുന്നതിനുമെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് ( ജിസിഒ) വീണ്ടും രംഗത്ത്.
അത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുജന സുരക്ഷയ്ക്ക് അപകടകരമാണെന്നും തങ്ങളുടേയും മറ്റുള്ളവരുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും വിട്ടുനില്‍ക്കണമെന്നും ജിസിഒ ഊന്നിപ്പറഞ്ഞു.

