Local News
ഒമ്പതാമത് കത്താറ ഖുര്‍ആന്‍ പാരായണ മല്‍സര വിജയികളെ ആദരിച്ചു

ദോഹ. കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന് ഒമ്പതാമത് കത്താറ ഖുര്‍ആന്‍ പാരായണ മല്‍സര വിജയികളെ പ്രഖ്യാപിച്ചു. ലിബിയയില്‍ നിന്നുള്ള മുഹമ്മദ് അല്‍-വാഫി ഇദ്രിസ് ഹമദിനാണ് 5 ലക്ഷം റിയാലിന്റെ ഒന്നാം സമ്മാനം
400,000 റിയാലിന്റെ രണ്ടാം സമ്മാനം ഇറാഖില്‍ നിന്നുള്ള ദിര്‍ഹാം ജഹാദ് ഖുദൈറിനാണ്.
ഇറാനില്‍ നിന്നുള്ള മഹ്ദി ഘോലം നെജാദ് 300,000 റിയാലിന്റെ മൂന്നാം സമ്മാനവും സയ്യിദ് മുസ്തഫ ഹൊസൈനി 200,000 റിയാലിന്റെ നാലാം സമ്മാനവും സ്വന്തമാക്കി. സിറിയയില്‍ നിന്നുള്ള അഹമ്മദ് സഫി അല്‍-ഹലബിക്കാണ് 100,000 റിയാലിന്റെ അഞ്ചാം സമ്മാനം

