Local News
ആലങ്കോട് ലീലാകൃഷ്ണന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കി യുവകലാസാഹിതി ഖത്തര്‍

ദോഹ. കേരളം നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ്, ആലംകോട് ലീലാകൃഷ്ണന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണത്തില്‍ കെട്ടിവെക്കാനുള്ള തുക ‘യുവകലാസാഹിതി ഖത്തര്‍’ നല്‍കി.
സന്തോഷ് കുമാര്‍, മുന്‍ മന്ത്രിമാരായ കെപി രാജേന്ദ്രന്‍, വിഎസ് സുനില്‍കുമാര്‍, എംഎല്‍എ പി ബാലചന്ദ്രന്‍, വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി ഇഎം സതീശന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യുവകലാസാഹിതി ഖത്തര്‍ മുന്‍ സെക്രട്ടറി ഇബ്രു ഇബ്രാഹിം തുക കൈമാറി.