Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഐ.സി.ബി.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ. ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനായി തുടര്‍ച്ചയായി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബിനെവൊലന്റ് ഫോറം , ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സഹകരണത്തോടെ ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ഇന്ത്യന്‍ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി യും ഐ.സി.ബി.എഫ് കോ-ഓര്‍ഡിനേറ്റിങ് ഓഫീസറുമായ ഈ ശ് സിങാളിന്റെ സാന്നിധ്യത്തില്‍ ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

മേഖലയിലെ പ്രതിസന്ധിക്കിടയിലും ഈ മഹത്തായ പ്രവര്‍ത്തനത്തിനായി മുന്നോട്ട് വന്ന ഐ.സി.ബി.എഫ് ടീം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, കമ്മ്യൂണിറ്റി സന്നദ്ധ പ്രവര്‍ത്തകര്‍, രക്തദാനികള്‍ എന്നിവരെ അംബാസഡര്‍ അഭിനന്ദിച്ചു. ഐ.സി.ബി.എഫ് നടത്തുന്ന ഈ സംരംഭം സമയോചിതമാണെന്നും, ഖത്തറെന്ന നമ്മുടെ രണ്ടാമത്തെ നാടിനോടുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഇന്ത്യ-ഖത്തര്‍ സൗഹൃദബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 230-ല്‍ അധികം സന്നദ്ധ പ്രവര്‍ത്തകര്‍ രക്തദാനം നടത്തി. രക്തദാന ക്യാമ്പില്‍ പങ്കെടുത്ത ദാതാക്കള്‍ക്ക് അംബാസഡറും ഐസിബിഎഫ് ഭാരവാഹികളും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും .ഹെല്‍ത്ത് വിങ് ഇന്‍ചാര്‍ജ് മിനി സിബി നന്ദിയും പറഞ്ഞു.

വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫര്‍ തയില്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മണി ഭാരതി, നീലാംബരി എസ്, അമര്‍ വീര്‍ സിംഗ്, ഖാജ നിസാമുദ്ദീന്‍, അഡൈ്വസറി കൗണ്‍സില്‍ അംഗം ശ്രീ സതീഷ് വിലവില്‍ എന്നിവര്‍ നേതൃത്വം നല്‍കി

ചടങ്ങില്‍ ഐ.സി.ബി.എഫ് അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീ പ്രസാദ് ഗരു , പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ശ്രീ കെ.വി. ബോബന്‍, ഐ.സി.സി പ്രസിഡന്റ് ശ്രീ എ.പി. മണികണ്ഠന്‍, അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീ പി.എന്‍. ബാബുരാജന്‍, ജനറല്‍ സെക്രട്ടറി ശ്രീ ഏബ്രഹാം ജോസഫ്, വിവിധ അപെക്‌സ് ബോഡി ഭാരവാഹികള്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, അനുബന്ധ സംഘടനകളുടെ പ്രതിനിധികള്‍, പ്രമുഖ സമൂഹ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button