Local News
നവ്യാ ശരത്തിന് സംസ്‌കൃതി യാത്രയയപ്പ് നല്‍കി

ദോഹ : ഖത്തര്‍ സംസ്‌കൃതി സൗത്ത് മേഖല വൈസ് പ്രസിഡന്റും വനിതാ വേദി എക്‌സിക്യുട്ടിവ് അംഗവുമായ നവ്യാ ശരത്തിനു യാത്രയയപ്പ് നല്‍കി.
സംസ്‌കൃതി വൈസ് പ്രസിഡന്റ് സുനീതി സുനില്‍ വനിതാവേദി സെക്രട്ടറി ജസിത , പ്രസിഡന്റ് അനിത ശ്രീനാഥ് എന്നിവര്‍ ചേര്‍ന്ന് സംസ്‌കൃതിയുടെ സ്‌നേഹോപഹാരം സമര്‍പ്പിച്ചു . സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം സംസ്‌കൃതി കേന്ദ്രകമ്മറ്റി അംഗങ്ങളായ ജലീല്‍ എ .കെ , എ സുനില്‍കുമാര്‍, ബിന്ദുപ്രദീപ് എന്നിവര്‍ അടക്കം വനിതാ വേദി എക്‌സിക്യുട്ടിവ് അംഗങ്ങളും പങ്കെടുത്തു .