Local News

ഗ്രാന്‍ഡ് മാള്‍ മെഗാ പ്രൊമോഷന്‍ മൂന്നാം ഘട്ട വിജയികളെ തെരെഞ്ഞെടുത്തു

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പുതിയ മെഗാ പ്രൊമോഷന്റെ മൂന്നാം ഘട്ട വിജയികളെ തെരെഞ്ഞെടുത്തു. ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയ പ്രതിനിധി 11 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഗ്രാന്‍ഡ് മാള്‍ റീജിണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, സിഒഒ ഹരീഷ്, പിആര്‍ മാനേജര്‍ സിദിഖ്, മാള്‍ മാനേജര്‍ ശരീഫ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷംസീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു .

10 ഭാഗ്യ വിജയികള്‍ക്ക് 2000 ഖത്തര്‍ റിയല്‍ ക്യാഷ് പ്രൈസും ഒരു വിജയിക്ക് ഹ്യൂണ്ടായ് ബ്രാന്‍ഡ് ന്യൂ അക്സെന്റ് കാറും ആണ് സമ്മാനമായി ലഭിക്കുന്നത്. 2026 ജനുവരി 1 മുതല്‍ ജൂണ്‍ 24 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് 10 ഹ്യുണ്ടായി ആക്‌സന്റ് കാറുകള്‍, 1,00,000 ഖത്തര്‍ റിയാല്‍ ക്യാഷ്, എന്നിവ നേടാനുള്ള അവസരം ഗ്രാന്‍ഡ് മാള്‍ ഒരുക്കിയിട്ടുണ്ട്.

ഖത്തറിലെ ഏതെങ്കിലും ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍കെറ്റ് / ഗ്രാന്‍ഡ് എക്‌സ്പ്രസ് ഔട്ട്‌ലറ്റുകളില്‍ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ പാര്‍ച്ചസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സമ്മാന പദ്ധതിയില്‍ പങ്കെടുക്കാവുന്നതാണ്. ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകള്‍, സ്വര്‍ണ്ണ ബാറുകള്‍, ക്യാഷ് പ്രൈസുകള്‍ തുടങ്ങിയ റിവാര്‍ഡുകള്‍ നല്‍കിക്കൊണ്ട് ഒരുപാട് വിജയികളെ സൃഷ്ടിക്കാന്‍ ഇതിനോടകം ഗ്രാന്‍ഡ് മാളിന് സാധിച്ചിട്ടുണ്ട്.