Breaking News

ഖത്തറിലെ അമേരിക്കന്‍ സര്‍കലാശാല കാമ്പസുകള്‍ക്ക് നേരെ ഇറാന്റെ ആക്രമണ ഭീഷണി, കാമ്പസുകള്‍ താല്‍ക്കാലികമായി റിമോട്ട് മോഡിലേക്ക് മാറ്റി

ഇറാന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാലയെയും ഇസ്ഫഹാന്‍ ടെക്‌നോളജി സര്‍വകലാശാലയെയും ലക്ഷ്യമിട്ട് യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് മേഖലയിലെ യുഎസ് സര്‍വകലാശാല കാമ്പസുകള്‍ ലക്ഷ്യമിടുമെന്ന ഐആര്‍ജിസി മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി

ഖത്തറിലെ മിക്ക യുഎസ് സര്‍വകലാശാല കാമ്പസുകളും ഇന്ന് റിമോട്ട് രീതിയിലാണ് പ്രവര്‍ത്തിച്ചത്.

ഖത്തറിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി, വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ആര്‍ട്സ്
ഖത്തറിലെ കാര്‍ണഗീ മെലോണ്‍ യൂണിവേഴ്സിറ്റി , ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്സിറ്റി, ടെക്‌സസ് എ & എം യൂണിവേഴ്‌സിറ്റി തുടങ്ങി മിക്ക സര്‍വകലാശാലാ കാമ്പസുകളും തങ്ങളുടെ വെബ്‌സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.