ബേപ്പൂരില്‍ അന്‍വറിന്റെ തേരോട്ടം- റിലീസ് ചെയ്തു

ബേപ്പൂരില്‍ അന്‍വറിന്റെ തേരോട്ടം -കെഎംസിസി ബേപ്പൂര്‍ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം റിലീസ് ചെയ്തു. ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വ്യവസായിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ഗാനരചയിതാവ് ജിപി കുഞ്ഞബ്ദുള്ള സ്വിച്ച് ഓണ്‍ ചെയ്താണ് ഗാനം പുറത്തിറക്കിയത്
തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ ഹിറ്റായ പോറ്റിയെ കേറ്റിയേ എന്ന ഹിറ്റ് ഗാനത്തിന് ശേഷം ജിപി കുഞ്ഞബ്ദുള്ള ചാലപ്പുറം എയുതി റൗഫ് മലയില്‍ നിര്‍മിച്ച് ഖത്തറിലെ സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായ ഹിബ ഫാത്തിമയും സുഹൈല്‍ പേരാമ്പ്രയും കൂടി പാടിയ ബേപ്പൂരില്‍ അന്‍വറിന്റെ തേരോട്ടം എന്ന രാഷ്ട്രീയ ഗാനം ഖത്തര്‍ യ .
ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വ്യവസായിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത പരിപാടി മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര ഉല്‍ഘാടനം ചെയ്തു. ഗാനരചയിതാവ് ജിപി കുഞ്ഞബ്ദുള്ള സ്വിച്ച് ഓണ്‍ ചെയ്തു. വനിത കെഎംസിസി ക്ക് വേണ്ടി മൈമൂന തങ്ങള്‍ ആശംസ അറിയിച്ചു. കെഎംസിസി ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബാസില്‍ സ്വാഗതവും മുജീബ് മുണ്ടോളി നന്ദിയും പറഞ്ഞു

