മാര്‍ച്ച് മാസം ഖത്തറിലെ വിവിധ പോര്‍ട്ടുകളില്‍ നങ്കൂരമിട്ടത് 85 ചരക്ക് കപ്പലുകള്‍

മേഖലയില്‍ സംഘര്‍ഷം തുടരുമ്പോഴും ഖത്തര്‍ തുറമുഖങ്ങള്‍ സജീവമായിരുന്നു. റുവൈസ് പോര്‍ട്ട്, ഓള്‍ഡ് ദോഹ പോര്‍ട്ട്, ഹമദ് പോര്‍ട്ട് എന്നിവിടങ്ങളിലായി 85 കപ്പലുകളാണ് കഴിഞ്ഞ മാസമെത്തിയത്. മാര്‍ച്ചില്‍
ഏകദേശം 44,000 ട്വന്റി ഫീറ്റ് കണ്ടയിനറുകളും 31,000 ടണ്‍ ജനറല്‍ കാര്‍ഗോയും, 40,000 ടണ്ണിലധികം ബള്‍ക്ക് കാര്‍ഗോയും, 2,800-ലധികം യൂണിറ്റ് വാഹനങ്ങളും 10,000 കന്നുകാലികളും കൈകാര്യം ചെയ്തതായി മവാനി ഖത്തര്‍ അറിയിച്ചു
