Local News
ലോക ഓട്ടിസം ദിന പ്രത്യേക പരിപാടി സംഘടിപ്പിച്ച് ഖത്തറിലെ ഷഫല്ലാ സെന്റര്‍ ഫോര്‍ പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസ്

‘ഓട്ടിസത്തിനും മനുഷ്യത്വത്തിനും – ഓരോ ജീവനും മൂല്യമുണ്ട്’ എന്ന പ്രമേയത്തില്‍ നടന്ന പരിപാടി, ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡറിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും കൂടുതല്‍ ധാരണയും സംയോജനവും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.
ഓട്ടിസം ബാധിച്ച ആളുകളെ പിന്തുണയ്ക്കുന്നതിലും അവരെ സമൂഹത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും ഖത്തറിന്റെ പുരോഗതി എടുത്തുകാണിക്കുന്നതിന് ഈ അവസരം പ്രയോജനപ്പെട്ടതായി ഷഫല്ലാ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിമ സയീദ് അല്‍ സാദി പറഞ്ഞു.
