Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

അലി ഷരീഫ് അല്‍ ഇമാദിയെ ധനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി; വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരിക്ക് ധനമന്ത്രിയുടെ അധിക ചുമതല

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് ഖത്തര്‍ അറ്റോര്‍ണി ജനറല്‍ അറസ്റ്റ് ചെയ്യുവാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് അലി ഷരീഫ് അല്‍ ഇമാദിയെ ധനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി
വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരിക്ക് ധനമന്ത്രിയുടെ അധിക ചുമതലഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഉത്തരവ് പുറപ്പെടുവിച്ചു. അമിരി ഉത്തരവ് (2021 ലെ നമ്പര്‍ 1) ഇന്നാണ് പുറപ്പെടുവിച്ചത്.


ഉത്തരവ് ഇന്നു മുതല്‍ തന്നെ പ്രാബല്യത്തില്‍ വരും. അത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിലുണ്ട്.

സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് അലി ശരീഫ് അല്‍ ഇമാദിയെ അറസ്റ്റുചെയ്യാനും കുറ്റകൃത്യങ്ങളെക്കുറിച്ച് വിപുലമായ അന്വേഷണം നടത്താനും ഇന്ന് രാവിലെയാണ് ഖത്തര്‍
അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടത്.

Related Articles

Back to top button