Local News
2026 ലെ നീറ്റ് പരീക്ഷ അടുത്ത മാസം, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുമായി ആശയവിനിമയം നടത്തി ഇന്ത്യന്‍ എംബസി

2026 മെയ് മാസത്തില്‍ നടക്കുന്ന നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുമായി ആശയവിനിമയം നടത്തിവരികയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളെക്കുറിച്ചോ പരീക്ഷകളെക്കുറിച്ചോ എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കില്‍ എംബസിയുടെ വിദ്യാഭ്യാസ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണെന്നും എംബസി വ്യക്തമാക്കി