Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

28 ദിവസത്തില്‍ ഒരു കോടിയിലേറെ വ്യൂവ്‌സുകളുമായി ഇന്റര്‍നാഷണല്‍ മലയാളി മുന്നേറ്റം

ഇന്റര്‍നാഷണല്‍ മലയാളി- ഖത്തര്‍ മലയാളികളുടെ സ്വന്തം ന്യൂസ് പോര്‍ട്ടല്‍ –

ഒന്നര പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഖത്തര്‍ മലയാളികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമായി ഒരു ന്യൂസ് പോര്‍ട്ടല്‍ ആരംഭിച്ചത്. ഖത്തര്‍ വാര്‍ത്തകളും വിശേഷങ്ങളും ആദ്യമറിയാനും, ആധികാരികമായറിയാനുമുള്ള ന്യൂസ് പോര്‍ട്ടല്‍
എന്ന നിലക്ക് ഖത്തറിനകത്തും പുറത്തും വളരെ പെട്ടെന്നാണ് ഇന്റര്‍നാഷണല്‍ മലയാളി പ്രചാരം നേടിയത്.
ഖത്തറിലെ കലാകാരന്മാര്‍, സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍, സംരംഭകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ഇന്റര്‍നാഷണല്‍ മലയാളി സൃഷ്ടിച്ച ഓളങ്ങള്‍ ചെറുതല്ല.

28 ദിവസത്തില്‍ ഒരു കോടിയിലേറെ വ്യൂവ്‌സുകളുമായി ഇന്റര്‍നാഷണല്‍ മലയാളി മുന്നേറ്റം തുടരുമ്പോള്‍ ഞങ്ങളോടൊപ്പം സഞ്ചരിച്ചവരേയും പിന്തുണച്ചവരേയും നന്ദിയോടെ ഓര്‍ക്കുന്നു.

മുന്‍വിധികളില്ലാതെ ഖത്തറിലെ എല്ലാ മലയാളി ചലനങ്ങളും പ്രോല്‍സാഹിപ്പിക്കുകയെന്ന നയമാണ് ഇന്റര്‍നാഷണല്‍ മലയാളിയെ കൂടുതല്‍ ജനകീയമാക്കിയത്.

നിങ്ങളുടെ ലൈക്കുകളും കമന്റുകളും വിമര്‍ശനങ്ങളും തന്നെയാണ് ഞങ്ങളെ വളര്‍ത്തിയത്. ഇനിയും അത് തുടരുമെന്നാശിക്കുന്നു.

ഞങ്ങള്‍ എന്നും നിങ്ങളോടൊപ്പമാണ്. ഖത്തര്‍ മലയാളികളുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും വിശേഷങ്ങളും 55526275 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ നിങ്ങള്‍ക്ക് ഞങ്ങളുമായി പങ്കുവെക്കാം.

28 ദിവസത്തില്‍ ഒരു കോടി രണ്ട് ലക്ഷം വ്യൂവ്‌സ് എന്നത് ഞങ്ങളുടെ യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ്. ഈ സന്ദര്‍ഭത്തില്‍ എല്ലാവരോടും ഒരിക്കല്‍ കൂടി നന്ദി പറയുന്നു. തുടര്‍ന്നും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു

ഡോ. അമാനുല്ല വടക്കാങ്ങര
ചീഫ് എഡിറ്റര്‍

Related Articles

Back to top button