Local News
ഖ്യൂ മെലോഡിയ എന്റര്‍ടെയിന്‍മെന്റിന്റെ സംഗീത വിരുന്ന് ഏപ്രില്‍ 10 വെള്ളിയാഴ്ച സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍

ഒരു പാട് നല്ല ഗായകരെ ഖത്തറിന് പരിചയപ്പെടുത്തിയ ഖ്യൂ മെലോഡിയ എന്റര്‍ടെയിന്‍മെന്റ് അണിയിച്ചൊരുക്കുന്ന സംഗീത വിരുന്ന് ഏപ്രില്‍ 10 വെള്ളിയാഴ്ച സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ നടക്കും. വൈകുന്നേരം 5 മണി മുതല്‍ 10 മണി വരെ നടത്തുന്ന പരിപാടിയില്‍ ഖത്തറിലെ അറിയപ്പെടുന്ന ഗായകരായ നൗഷാദ് കുമ്മന്‍കോട്,ഷാഹിദ്ഷാ,അല്‍ത്താഫ്,റെനിഫ്,കൃഷ്ണകുമാര്‍.ഫാസില്‍,ഹിബ ഫാത്തിമ,രജന,ഷെറിന്,എന്നിവര്‍ അവതരിപ്പിക്കുന്ന മേളയും തുടര്‍ന്ന് നൃത്ത സന്ധ്യയുമുണ്ടാകുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ റൗഫ് മലയിലും സുബൈറും അറിയിച്ചു

