സ്നീക്കര്‍ കോണ്‍ ദോഹ മെയ് 29 മുതല്‍ 31 വരെ

ഖത്തറിലെ സ്ട്രീറ്റ് വെയര്‍ രംഗത്തിന് ഊര്‍ജ്ജം പകരാന്‍ സ്നീക്കര്‍ കോണ്‍ ദോഹ ഒരുങ്ങുന്നു. മെയ് 29 മുതല്‍ 31 വരെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്നീക്കര്‍ കോണ്‍ ദോഹ നടക്കുക
മൂന്ന് ദിവസത്തെ പരിപാടി സ്നീക്കര്‍ സംസ്‌കാരം, സ്ട്രീറ്റ്വെയര്‍, നഗര ജീവിതശൈലി എന്നിവയുടെ ഊര്‍ജ്ജസ്വലമായ ആഘോഷത്തിനായി കളക്ടര്‍മാര്‍, ആഗോള ബ്രാന്‍ഡുകള്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ എന്നിവരെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകരായ ഖത്തര്‍ കലണ്ടര്‍ പറഞ്ഞു.
