Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രതിദിനം ശരാശരി 200 വിമാനങ്ങളുമായി സജീവമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വെബ്‌സൈറ്റിലെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പ്രകാരം ഏകദേശം ഇരുപത്തിനാല് മണിക്കൂറും ദോഹയില്‍ നിന്നും വിമാനങ്ങള്‍ പുറപ്പെടുകയും , ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമായി ദോഹയിലെത്തുകയും ചെയ്യുന്നുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ എയര്‍പോര്‍ട്ടായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി ലക്ഷക്കണക്കിനാളുകളാണ് നിത്യവും കടന്നുപോയിരുന്നത്. എന്നാല്‍ ഫെബ്രുവരി 28 ന് ആരംഭിച്ച മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് വ്യോമപാത അടച്ചതിനാല്‍ എയര്‍പോര്‍ട്ട് താരതമ്യേന ശാന്തമാണ്.

മാര്‍ച്ച് 7 മുതല്‍ സിവില്‍ ഏവിയേഷന്റെ പ്രത്യേക അനുമതിയോടെ ഖത്തര്‍ എയര്‍വേയ്‌സ് ലിമിറ്റഡ് ഷെഡ്യൂള്‍ സര്‍വീസുകള്‍ ആരംഭിച്ചതോടെ അത്യാവശ്യം യാത്രക്കാര്‍ക്ക് സൗകര്യമായി. ഇപ്പോള്‍ നിത്യവും നൂറിലേറെ ഡെസ്റ്റിനേഷനുകളിലേക്ക് ഖത്തര്‍ എയര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ പറക്കുന്നുണ്ട്.

Related Articles

Back to top button