Local News

ഗ്രാന്‍ഡ് മാള്‍ മെഗാ പ്രൊമോഷന്‍ മൂന്നാം ഘട്ട വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഡ്രൈവ് യുവര്‍ ഡ്രീം വിത്ത് ഗ്രാന്‍ഡ് മെഗാ പ്രമോഷന്റെ മൂന്നാം ഘട്ട നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഗ്രാന്‍ഡ് മാളില്‍ വെച്ചു വിതരണം ചെയ്തു. 10 ഭാഗ്യ വിജയികള്‍ക്ക് 2000 ഖത്തര്‍ റിയല്‍ ക്യാഷ് പ്രൈസും ഒരു വിജയിക്ക് ഹ്യൂണ്ടായ് ബ്രാന്‍ഡ് ന്യൂ അക്സെന്റ് 2026 മോഡല്‍ കാറും ആണ് സമ്മാനമായി ലഭിച്ചത്.

2026 ജനുവരി 1 മുതല്‍ ജൂണ്‍ 24 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് 10 ഹ്യുണ്ടായി ആക്‌സന്റ് കാറുകള്‍, 1,00,000 ഖത്തര്‍ റിയാല്‍ ക്യാഷ്, എന്നിവ നേടാനുള്ള അവസരം ഗ്രാന്‍ഡ് മാള് ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ ഏതെങ്കിലും ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍കെറ്റ് / ഗ്രാന്‍ഡ് എക്‌സ്പ്രസ് ഔട്ട്‌ലറ്റുകളില്‍ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ പാര്‍ച്ചസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സമ്മാന പദ്ധതിയില്‍ പങ്കെടുക്കാവുന്നതാണ്. ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകള്‍, സ്വര്‍ണ്ണ ബാറുകള്‍, ക്യാഷ് പ്രൈസുകള്‍ തുടങ്ങിയ റിവാര്‍ഡുകള്‍ നല്‍കിക്കൊണ്ട് ഒരുപാട് വിജയികളെ സൃഷ്ടിക്കാന്‍ ഇതിനോടകം ഗ്രാന്‍ഡ് മാളിന് സാധിച്ചിട്ടുണ്ട്.

പ്രൊമോഷന്റെ നാലാം ഘട്ട നറുക്കെടുപ്പ് ഏപ്രില്‍ 23 നു നടക്കും . ഈ അവസരങ്ങള്‍ എല്ലാ ഉപഭോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഗ്രാന്‍ഡ് മാള് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു.