Local News
അംഗീകൃതവുമായ കമ്പനികള്‍ വഴി മാത്രമേ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കാവൂ – ആഭ്യന്തര മന്ത്രാലയം

ഗവണ്മെന്റ് സുരക്ഷാ സംവിധാന വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈസന്‍സുള്ളതും അംഗീകൃതവുമായ കമ്പനികള്‍ വഴി മാത്രമേ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കാവൂ – ആഭ്യന്തര മന്ത്രാലയം
കുറ്റകൃത്യങ്ങള്‍ തടയുന്നതിലും അന്വേഷണങ്ങളെ പിന്തുണയ്ക്കുന്നതിലും സുരക്ഷാ നിരീക്ഷണ ക്യാമറകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. എന്നാല്‍ മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസിന് കീഴിലുള്ള സെക്യൂരിറ്റി സിസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റിന്റെ അംഗീകാരമുള്ള കമ്പനികളില്‍ നിന്ന് മാത്രമേ സേവനം തേടാവൂ.
സ്വകാര്യത ഉറപ്പാക്കാനും സുരക്ഷ വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് മന്ത്രാലയം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
162 അംഗീകൃത കമ്പനികള്‍ അറിയാന്‍ ലിങ്കില്‍ ക്ളിക്ക് ചെയ്യുക


