Local News

വിഷു സദ്യക്ക് വേണ്ട എല്ലാ പച്ചക്കറികള്‍ക്കും പ്രത്യേക പ്രമോഷനുമായി സഫാരി

ഖത്തര്‍ മലയാളികള്‍ക്ക് വിഷു സദ്യയൊരുകതക്കാനും വിഷുവിനെ പരമ്പരാഗതമായ രീതിയില്‍ വരവേല്‍ക്കാനും ആവശ്യമായ എല്ലാം ഒരേ കുടക്കീഴില്‍ ഒരുക്കി ഖത്തറിയെ കുടുംബങ്ങളുടെ ജനപ്രിയ ഷോപ്പിംഗ് കേന്ദ്രമായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്.
സഫാരിയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും വിഷു സദ്യക്കാവശ്യമായ എല്ലാ ഇന്ത്യന്‍ പച്ചക്കറികളും പ്രത്യേക പ്രമോഷന്‍ വിലയില്‍ ലഭ്യമാണ്.
കൂടാതെ വാഴയിലയും കൊന്നപൂക്കളും പായസത്തിനുവേണ്ട ചേരുവകളുമൊക്കെ സഫാരിയില്‍ ലഭ്യമാണ്
വിഷു പ്രമാണിച്ച് ഇന്ത്യന്‍ പച്ചക്കറികള്‍ക്കും മറ്റുമായി ഇന്നലെയാരംഭിച്ച പ്രമോഷന്‍ ആയിരക്കണക്കിന് മലയാളി കുടുംബങ്ങളാണ് പ്രയോജനപ്പെടുത്തിയത്. പ്രമോഷന്‍ ഇന്നും തുടരും