Local News

റിഥം ഹൗസ് കോഴിക്കോട്ട് യാഥാര്‍ഥ്യമായി

ഖത്തറില്‍ വെളിച്ചം കൊണ്ടും ശബ്ദം കൊണ്ടും മാസ്മരിക ലോകം സൃഷ്ടിക്കുന്ന സിംഫണി മജീദിന്റെ ചിരകാല സ്വപ്‌നമായ റിഥം ഹൗസ് കോഴിക്കോട്ട് യാഥാര്‍ഥ്യമായി

പാശ്ചാത്യ നാടുകളിലൊക്കെ വളരെ മുമ്പെ ആരംഭിച്ച ഒപേറ ഹൗസുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്ഥാപിച്ച മലബാറിലെ തന്നെ ആദ്യത്തെ ലൈവ് ആര്‍ട്ട് പെര്‍മോര്‍മിംഗ് സ്റ്റുഡിയോ ആയ റിഥം ഹൗസ് കഴിഞ്ഞ ദിവസം
കോഴിക്കോട് നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ കേരളാ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉല്‍ഘാടനം ചെയ്തു. ഖത്തറിലെ കലാ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന നിരവധി പേരുടെ സാന്നിധ്യം ഉദ്ഘാടനചടങ്ങിന് മാറ്റുകൂട്ടി
കോഴിക്കോട് നഗരത്തിന്റെ കഥ പറയുന്ന ദ സിറ്റി ഓഫ് ട്രൂത്ത് , വിഷ്വല്‍ ലൈവ് പെര്‍ഫോമിംഗ് ഷോയുടെ ആദ്യ പ്രദര്‍ശനവും ശ്രദ്ധേയമായി