IM Special

അരനൂറ്റാണ്ടിന്റെ ധന്യമായ ഓര്‍മകളുമായി സാം കുരുവിള ദോഹ വിടാനൊരുങ്ങുന്നു


ഡോ.അമാനുല്ല വടക്കാങ്ങര

1977 ല്‍ ഖത്തറിലെത്തിയ അടൂര്‍ സ്വദേശിയായ സാം കുരുവിള ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. 2012- 14 ല്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മാനേജിംഗ് കമ്മറ്റി അംഗമായിരുന്ന അദ്ദേഹം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് അലുംനി അസോസിയേഷന്‍, കോണ്‍ഫഡറേഷന്‍ ഓഫ് അലുംനി അസോസിയേഷന്‍സ് ഓഫ് കേരള, ഇന്‍കാസ്, അടൂര്‍ അസോസിയേഷന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നിവയിലൊക്കെ തന്റെ പങ്കാളിത്തം
ഉറപ്പുവരുത്തി. നിറഞ്ഞ സംതൃപ്തിയോടെയാണ് ദോഹ വിടാനൊരുങ്ങുന്നതെന്ന് സാം കുരുവിള പറഞ്ഞു

ഖത്തറിലെ ഹമദ് മെഡിക്കല്‍ ഹോസ്പിറ്റലിന്റെ ലോഞ്ചില്‍ ടീമില്‍ പതിനഞ്ച് വര്‍ഷത്തോളം ജോലി ചെയ്യാന്‍ ഭാഗ്യം ലഭിച്ച സാം കുരുവിള കഴിഞ്ഞ 35 വര്‍ഷത്തോളമായി മുസ്തഫാവി ഗ്രൂപ്പിന്റെ റെന്റ് എ കാര്‍ ഡിവിഷനില്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജറായിരുന്നു.
മക്കളായ ബിബിന്‍ കെ സാമുവല്‍ ഖത്തറിലെ കൊമേര്‍ഷ്യല്‍ ബാങ്കിലും ജോണ്‍ കെ സാമുവല്‍ മീഡിയ പ്രോ കമ്പനിയിലും ഉദ്യോഗസ്ഥരാണ്. ആനി കുരുവിളയാണ് സഹധര്‍മിണി .