Breaking News

ഖത്തര്‍ വ്യോമപാത തുറന്നത് ട്രാവല്‍ ഇന്‍ഡസ്ട്രിക്ക് പുതുജീവന്‍ പകരും

ഖത്തര്‍ വ്യോമപാത തുറന്നത് നാട്ടിലും ഖത്തറിലും ട്രാവല്‍ ആന്റ് ടൂറിസം ഇന്‍ഡസ്ട്രിക്ക് മാത്രമല്ല റിയല്‍ എസ്റ്റേറ്റ് മേഖലക്കും പുതുജീവന്‍ പകരും. ഫെബ്രുവരി 28 ന് സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ഹോട്ടല്‍ വ്യവസായവും ട്രാവല്‍ മേഖലയുമൊക്കെ കനത്ത വെല്ലുവിളികളാണ് നേരിട്ടത്. വ്യോമപാത തുറക്കുന്നുവെന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് .

നാട്ടില്‍ സ്‌കൂള്‍ വെക്കേഷനായതിനാല്‍ നിരവധിയാളുകള്‍ കുടുംബങ്ങളെ സന്ദര്‍ശനത്തിന് കൊണ്ടുവരുന്ന സമയമാണിത്.
സന്ദര്‍ശകര്‍ വരുന്നത് രാജ്യത്തെ വിവിധ രംഗങ്ങളിലെ ബിസിനസ് സജീവമാക്കും