Local News
ഇസ്രായേല്‍ തുടര്‍ച്ചയായി നടത്തുന്ന വെടിനിര്‍ത്തല്‍ കരാറിലെ ലംഘനങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഖത്തര്‍

ഇസ്രായേല്‍ തുടര്‍ച്ചയായി നടത്തുന്ന വെടിനിര്‍ത്തല്‍ കരാറിലെ ലംഘനങ്ങള്‍, ഗാസസ്ട്രിപ്പില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിക്കല്‍, മാനുഷിക സഹായത്തിനും ദുരിതാശ്വാസ സഹായത്തിനുമുള്ള തടസ്സങ്ങള്‍ എന്നിവയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഖത്തര്‍
ഇത് രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന് തടസ്സമാകുകയും സമാധാനം കൈവരിക്കാനുള്ള അവസരങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.
ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസ്സല്‍സില്‍ നടന്ന ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ഇംപ്ലിമെന്റിംഗ് ദി ടു-സ്റ്റേറ്റ് സൊല്യൂഷന്റെ ഒമ്പതാമത് യോഗത്തില്‍ ഖത്തറിന്റെ യൂറോപ്യന്‍ യൂണിയനിലേക്കുള്ള ദൗത്യത്തില്‍ താല്‍ക്കാലിക ചുമതല വഹിക്കുന്ന സാറാ ബിന്‍ത് അഹമ്മദ് അല്‍-മുഹന്നദി യാണ് ഇക്കാര്യം അടിവരയിട്ടത്
