Local News
കുവൈറ്റ് വിദേശകാര്യ മന്ത്രി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയുമായി ഫോണില്‍ ചര്‍ച്ച നടത്തി

കുവൈറ്റ് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയുമായി ഫോണില്‍ ചര്‍ച്ച നടത്തി
ഉഭയകക്ഷി ബന്ധങ്ങളും അവയെ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും, മേഖലയിലെ പ്രശ്‌നങ്ങളും, മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന വിധത്തില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളും പ്രധാന ചര്‍ച്ചയായി
സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രതിസന്ധിയുടെ മൂലകാരണങ്ങള്‍ പരിഹരിക്കുന്നതിനും എല്ലാ കക്ഷികളും ക്രിയാത്മകമായി ഇടപെടേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും അടിവരയിട്ടു.

