Local News
2026 ന്റെ ആദ്യ പാദത്തില്‍ തൊഴില്‍ മന്ത്രാലയത്തിന് വേജ് പ്രൊട്ടക് ഷന്‍ സിസ്റ്റവുമായി ബന്ധപ്പെട്ട 651 പരാതികള്‍

2026 ന്റെ ആദ്യ പാദത്തില്‍ തൊഴില്‍ മന്ത്രാലയത്തിന് വേജ് പ്രൊട്ടക് ഷന്‍ സിസ്റ്റവുമായി ബന്ധപ്പെട്ട 651 പരാതികള്‍, 445 സ്ഥാപനങ്ങള്‍ക്ക് നിയമലംഘനം ശരിപ്പെടുത്താന്‍ നോട്ടീസയച്ചു
വേജ് പ്രൊട്ടക് ഷന്‍ സിസ്റ്റം കണിശമായി നടപ്പാക്കിയ രാജ്യമാണ് ഖത്തര്‍. ഓരോ മാസവും ഏഴാം തിയ്യതിക്ക് മുമ്പ്‌തൊഴിലാളികളുടെ ബാങ്ക് എക്കൗണ്ടുകളിലേക്ക് ശമ്പളം അയക്കാത്ത കമ്പനികള്‍ക്കെതിരെ ആദ്യ ഘട്ടത്തില്‍ വാണിംഗും ക്രമേണ കമ്പനി ബ്‌ളോക് ചെയ്യുന്നതടക്കമുള്ള നടപടികളുമാണ് തൊഴില്‍ മന്ത്രാലയം കൈകൊള്ളുന്നത്.
