Local News

ഹാജിമാര്‍ക്ക് യാത്രയയപ്പും ഹജ്ജ് പഠന ക്ലാസും സംഘടിപ്പിച്ച് ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍

ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ പ്രസിഡന്റ് സിറാജ് മദനി ഇരിട്ടി ക്ലാസ്സിനു നേതൃത്വം നല്‍കി. ഒരു വ്യക്തിയെ ജീവിതത്തില്‍ പൂര്‍ണമായും മാറ്റിയെടുക്കാന്‍ പര്യാപ്തമായ, അല്ലാഹുവിനുള്ള അടിമത്വത്തിന്റെ ഏറ്റവും വലിയ വിളംബരമാണ് ഹജ്ജിലൂടെ പ്രഖ്യാപിക്കപ്പെടുന്നത് എന്ന് അദ്ദേഹം ഉല്‍ബോധിപ്പിച്ചു.

ഹജ്ജിന്റെ കര്‍മങ്ങള്‍ വിശദീകരിക്കുകയും സദസ്യരുടെ സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്തു.

ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് നിസാര്‍ ചെട്ടിപ്പടി, സെക്രട്ടറി അജ്മല്‍ ജൗഹര്‍, ഹജ്ജ് & ഉംറ വിഭാഗം കണ്‍വീനര്‍ റഷീദ് കണ്ണൂര്‍,
കോര്‍ഡിനേറ്റര്‍ അഹ്‌മദ് മുസ്തഫ, അലി റഷാദ്, റിയാസ് കെ ടി
എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.