Breaking News
ഖത്തറിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുവാന്‍ വിദേശ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കി തുടങ്ങി , ആദ്യം അനുമതി ലഭിച്ചത് ഫ്‌ളൈ ദുബൈ, എയര്‍ അറേബ്യ എന്നിവക്ക്

ഖത്തറിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുവാന്‍ വിദേശ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കി തുടങ്ങി , ആദ്യം അനുമതി ലഭിച്ചത് ഫ്‌ളൈ ദുബൈ, എയര്‍ അറേബ്യ എന്നിവക്ക്
മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഫെബ്രുവരി 28 ന് അടച്ച വ്യോമപാത ഏപ്രില്‍ 20 നാണ് ഘട്ടം ഘട്ടമായി വിദേശ വിമാനകമ്പനികള്‍ക്കായി തുറക്കുമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി അറിയിച്ചത്.
ഇന്നലെ തന്നെ ഫ്‌ളൈ ദുബൈക്ക് സര്‍വീസ് പുനരാരംഭിക്കുവാന്‍ അനുമതി നല്‍കി. ഇന്ന് എയര്‍ അറേബ്യക്കും നാളെ ഒമാന്‍ എയര്‍ , റോയല്‍ ജോര്‍ഡാനിയന്‍, ടാര്‍കോ ഏവിയേഷന്‍ ,യുഎസ് ബംഗ്‌ള എയര്‍ലൈന്‍സ് എന്നിവയുണ്ടെന്ന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഓപറേഷനല്‍ അപ്‌ഡേറ്റില്‍ പറയുന്നു . ഏപ്രില്‍ 26 ന് മിഡില്‍ ഈസ്റ്റ് എയര്‍ലൈനിനും ഏപ്രില്‍ 28 ന് ഹിമാലയ എയര്‍ലൈനിനും സര്‍വീസ് പുനരാരംഭിക്കുവാന്‍ അനുമതിയുണ്ട്