Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

യാത്രയുടെ പരമാവധി നാല് മണിക്കൂര്‍ മുമ്പേ എയര്‍പോര്‍ട്ടിലേക്ക് വരാവൂ – ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

യാത്രയുടെ പരമാവധി നാല് മണിക്കൂര്‍ മുമ്പേ എയര്‍പോര്‍ട്ടിലേക്ക് വരാവൂ – ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
വിദേശ വിമാന കമ്പനികള്‍ കൂടി സര്‍വീസ് പുനരാരംഭിക്കുവാന്‍ തുടങ്ങുകയും ഖത്തര്‍ എയര്‍വേയ്‌സ് കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് പറക്കാനൊരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ക്രമേണ തിരക്ക് കൂട്ടുകയാണ്. യാത്രക്കാരുടേയും പൊതുജനങ്ങളുടേയും സുരക്ഷയും സൗകര്യവും പരിഗണിച്ച് യാത്രക്കാര്‍ യാത്രയുടെ പരമാവധി നാല് മണിക്കൂര്‍ മുമ്പേ എയര്‍പോര്‍ട്ടിലേക്ക് വരാവൂവെന്ന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഓര്‍മപ്പെടുത്തി.
ഏത് സമയത്തും വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയോ സമയം വൈകുകയോ ചെയ്യാമെന്നതിനാല്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഓണ്‍ലൈനില്‍ സര്‍വീസും സമയവും ഉറപ്പാക്കണമെന്നും അധികൃതര്‍ ഓര്‍മപ്പെടുത്തുന്നു

Related Articles

Back to top button